ഐക്യു ഇസഡ് 10 സീരീസ് വിപണിയിൽ
Thursday, April 17, 2025 12:40 AM IST
കൊച്ചി: സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു, ഐക്യു ഇസഡ്10, ഐക്യു ഇസഡ്10എക്സ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ഇസഡ് 10 സീരീസ് അവതരിപ്പിച്ചു.
ശക്തമായ കണക്ടിവിറ്റി, ദിവസം മുഴുവൻ വിശ്വസനീയമായ പ്രകടനം എന്നിവയ്ക്കു പ്രാധാന്യം രൂപകല്പന ചെയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
ഐക്യു ഇസഡ്10 എക്സ് 5ജിയുടെ 6ജിബി+128ജിബി വേരിയന്റിന് 13,499 രൂപയും 8ജിബി+128ജിബി വേരിയന്റിന് 21,999 രൂപയുമാണു പ്രാരംഭവില.