സ്വർണം പവന് ഒറ്റയടിക്കു കൂടിയത് 2,160 രൂപ!
Friday, April 11, 2025 3:22 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായി. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3126 ഡോളറും വിനിമയ നിരക്ക് ഡോളറിന് 86.23 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 74,000 രൂപയ്ക്കു മുകളില്‍ നല്‍കണം. ഈ മാസം മൂന്നിനും സ്വര്‍ണവില ഇതേ ഉയരത്തില്‍ എത്തിയിരുന്നു.
ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരുന്നു.