ബ്രിട്ടനിൽ ബാറ്ററി നിർമാണം ബാങ്കുകളുമായി കരാറിലായി
Thursday, April 17, 2025 11:00 PM IST
ലണ്ടൻ: ബ്രിട്ടനിൽ ഏറ്റവും വലിയ ബാറ്ററി നിർമാണ സംരംഭത്തിന് തുടക്കം കുറിക്കാൻ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റായ അഗ്രതസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.
ഇതിനായി കന്പനി 750 മില്യണ്‍ പൗണ്ട് (990.79 യുഎസ് ഡോളർ) ഹ്രസ്വവായ്പ ഉടന്പടിയിൽ ഒപ്പുവച്ചു. അഗ്രതസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി 15 ബാങ്കുകളാണ് വായ്പ ഒപ്പുവച്ചത്.
ടാറ്റ സണ്‍സിന്റെ സഹസ്ഥാപനമായ അഗ്രതസ് ഇന്ത്യയിലും യുകെയിലുമുള്ള ഫാക്ടറികളിൽ ബാറ്ററി സെല്ലുകൾ നിർമിക്കുന്ന കന്പനിയാണ്.