സ്കൂളിലേക്ക് വാട്ടര്‍ ഡിസ്പെന്സര് യൂണിറ്റ് നല്കി യൂണിയന് ബാങ്ക്
Friday, April 11, 2025 1:06 AM IST
തൃശൂർ: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖ സിഎസ്ആര്‍ഫണ്ട് മുഖേന വാട്ടര്‍ ഡിസ്പെന്സര് യൂണിറ്റ് സംഭാവന ചെയ്തു.
യൂണിയന് ബാങ്ക് റീജണല്‍ ഹെഡ് എം. സതീഷ് കുമാര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി റീജണല്‍ ഹെഡ് കൃഷ്ണദാസ്, ബ്രാഞ്ച് ഹെഡ് ദീപ്തി ജോസ്, പ്രിന്‍സിപ്പല്‍ എം.കെ.മുരളി എന്നിവര്‍ പ്രസംഗിച്ചു.