നിസാന്‍ സൗജന്യ എസി ചെക്ക് അപ് ക്യാമ്പ്
Thursday, April 17, 2025 11:00 PM IST
കൊച്ചി: രാജ്യത്തുടനീളമുള്ള നിസാന്റെ എല്ലാ സര്‍വീസ് വര്‍ക്ഷോപ്പുകളിലും നിസാന്‍ മോട്ടോര്‍ ഇന്ത്യ സൗജന്യ എസി ചെക്ക് അപ് ക്യാമ്പ് നടത്തും.
വിവിധ സേവനങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്ന എസി ചെക്ക് അപ് ക്യാമ്പുകള്‍ ജൂണ്‍ 15 വരെ എല്ലാ 123 നിസാന്‍ അംഗീകൃത സര്‍വീസ് വര്‍ക്ഷോപ്പുകളിലും നടക്കും.
പരിശീലനം ലഭിച്ച സര്‍വീസ് പ്രഫഷണലുകള്‍ യഥാര്‍ഥ നിസാന്‍ സ്പെയര്‍ പാര്‍ട്സ് ഉപയോഗിച്ചാണു ക്യാമ്പ് നടത്തുന്നത്.