ന്യൂ​യോ​ർ​ക്ക്: ലോ​​ക​​ത്തി​​ലെ വ​​ലി​​യ ര​​ണ്ടു സാ​​ന്പ​​ത്തി​​ക​​ശ​​ക്തി​​ക​​ളാ​​യ യു​​എ​​സും ചൈ​​ന​​യും ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​രയു​​ദ്ധം നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ഏ​​ഷ്യ-​​പ​​സ​​ഫി​​ക് മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ സ​​മ്മി​​ശ്ര പ്ര​​ക​​ട​​നം.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ളാ​​യ ബോം​​ബെ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചും നാ​​ഷ​​ണ​​ൽ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചും തി​​ള​​ങ്ങി. ബു​​ധ​​നാ​​ഴ്ച ച​​രി​​ത്ര​​ത്തി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൊ​​ന്നി​​ലെ​​ത്തി​​യ വാ​​ൾ സ്ട്രീ​​റ്റ് വി​പ​ണി​ക​ൾ വ്യാ​​ഴാ​​ഴ്ച വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ടി​​ഞ്ഞു. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഏ​​ഷ്യ-​​പ​​സ​​ഫി​​ക് മേ​​ഖ​​ല​​യി​​ലു​​മു​​ണ്ടാ​​യ​​ത്. വ്യാ​​ഴാ​​ഴ്ച ഈ ​​മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്.

ഓ​​സ്ട്രേ​​ലി​​യു​​ടെ എ​​സ് ആ​​ൻ​​ഡ് പി/ ​​എ​​എ​​സ്എ​​ക്സ് 0.82 ശ​​ത​​മാ​​നത്തിലും ജ​​പ്പാ​​ന്‍റെ നി​​ക്കീ 2.96 ശ​​ത​​മാ​​നത്തിലും ടോ​​പ്പി​​ക്സ് 2.85 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ത​​ക​​ർ​​ച്ച​​യിലുമെത്തി. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി 0.5 ഇ​​ടി​​ഞ്ഞു.

ഹോ​​ങ്കോ​​ങി​​ന്‍റെ ഹാ​​ങ് സെ​​ങ് 1.13 ശ​​ത​​മാ​​ന​​വും ചൈ​​ന​​യു​​ടെ സി​​എ​​സ്ഐ 0.41 ശ​​ത​​മാ​​ന​​വും ഷാ​​ങ്ഹാ​​യ് കോം​​പോ​​സി​​റ്റ് 0.45 ശ​​ത​​മാ​​ന​​വും ഉ​​യ​​ര​​ത്തി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി

ചൈ​​ന ഒ​​ഴി​​കെ ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ട്രം​​പി​​ന്‍റെ അ​​ധി​​ക തീ​​രു​​വ തീ​​രു​​മാ​​നം 90 ദി​​വ​​സ​​ത്തേ​​ക്കു മ​​ര​​വി​​പ്പി​​ച്ച​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ ദൃ​​ശ്യ​​മാ​​യി. ബു​​ധ​​നാ​​ഴ്ച ത​​ക​​ർ​​ച്ച​​യി​​ൽ ക്ലോ​​സ് ചെ​​യ്ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ൾ​​ക്ക് മ​​ഹാ​​വീ​​ർ ജ​​യ​​ന്തി​​യെ​​ത്തു​​ട​​ർ​​ന്ന് വ്യാ​​ഴാ​​ഴ്ച അ​​വ​​ധി​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ തു​​ട​​ക്ക​​മു​​ത​​ലേ ബി​​എ​​സ്ഇ​​യും നി​​ഫ്റ്റി​​യും ഉ​​യ​​ർ​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. നി​​ഫ്റ്റി 429.40 പോ​​യി​​ന്‍റ് (1.92%) ഉ​​യ​​ർ​​ന്ന് 22,828.55ലും ​​ സെ​​ൻ​​സെ​​ക്സ് 1,310.11 പോ​​യി​​ന്‍റ് (1.77%) നേ​​ട്ട​​ത്തി​​ൽ 75157.26ലും ​​ക്ലോ​​സ് ചെ​​യ്തു.


മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മെ​​റ്റ​​ൽ (4.09%) ആ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പും സ്മോ​​ൾ​​കാ​​പും യ​​ഥാ​​ക്ര​​മം 1.85 ശ​​ത​​മാ​​ന​​വും 2.88 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

യു​​എ​​സ് വി​​പ​​ണി​​ക​​ൾ​​ക്കു താ​​ഴ്ച

ബു​​ധ​​നാ​​ഴ്ച ശ​​ക്ത​​മാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ യു​​എ​​സ് വി​​പ​​ണി​​ക​​ൾ​​ക്ക് വ്യാ​​ഴാ​​ഴ്ച മി​​ക​​വി​​ലെ​​ത്താ​​നാ​​യി​​ല്ല. ചൈ​​ന​​യ്ക്കെ​​തി​​രേ​​യു​​ള്ള ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 145 ശ​​ത​​മാ​​ന​​മാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മാ​​ണ് വ്യാ​​ഴാ​​ഴ്ച വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്.

സാ​​ന്പ​​ത്തി​​ക അ​​നി​​ശ്ചി​​ത​​ത്വ​​വും ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക​​മാ​​ന്ദ്യ ഭീ​​ഷ​​ണി​​യും നി​​ക്ഷേ​​പ​​ക​​രി​​ൽ വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം ഉ​​യ​​ർ​​ത്തി.

ബു​​ധ​​നാ​​ഴ്ച 3000 പോ​​യി​​ന്‍റി​​ന​​ടു​​ത്തു വ​​രെ ഉ​​യ​​ർ​​ന്ന ഡൗ ​​ജോ​​ണ്‍​സ് വ്യാ​​ഴാ​​ഴ്ച 1015 പോ​​യി​​ന്‍റ് (2.5%) താ​​ഴ്ന്നു. എ​​സ് ആ​​ൻ​​ഡ് പി 3.46 ​​ശ​​ത​​മാ​​ന​​വും നാ​​സ്ദാ​​ക് 4.31 ശ​​ത​​മാ​​ന​​വു​​മാ​​ണ് താ​​ഴ്ന്ന​​ത്.

ചൈ​​ന​​യി​​ലേ​​ക്കു യു​​എ​​സി​​ന്‍റെ എ​​ല്ലാ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്കും തീ​​രു​​വ ഉ​​യ​​ർ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ യു​​എ​​സ്, യൂ​​റോ​​പ്യ​​ൻ സ്റ്റോ​​ക് മാ​​ർ​​ക്ക​​റ്റു​​ക​​ൾ ത​​ക​​ർ​​ച്ച​​യി​​ലാ​​ണ് തു​​ട​​ങ്ങി​​യ​​ത്. യൂറോപ്യൻ വിപണികൾ തകർച്ച യിലാണ് ക്ലോസ് ചെയ്തത്. ഡോളറി നെതിരേ യൂറോയുടെ മൂല്യം മൂന്നു വർഷ ത്തെ ഉയർന്ന നിലയിലെത്തി.

ഡോളറിന് ഇടിവ്

ഡോ​ള​ർ സൂ​ചി​ക 2023 ജൂ​ലൈ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി 100നു ​താ​ഴെ​യാ​യി. ആ​റു പ്ര​ധാ​ന നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രേ ഡോ​ള​ർ സൂ​ചി​ക 21 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഡോ​ള​ർ സൂ​ചി​ക ഇ​ടി​യു​ന്ന​ത്.

ഇ​തോ​ടെ ഡോ​ള​ർ മൂ​ല്യം താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​ന്ന​ല​ത്തെ ഇ​ടി​വോ​ടെ ഏ​പ്രി​ലി​ൽ യു​എ​സ് ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ൽ 4.21% ന​ഷ്ട​മു​ണ്ടാ​യി. ജ​നു​വ​രി​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 110ൽ​നി​ന്ന് 9.31% ഇ​ടി​ഞ്ഞു.