മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സര്‍ക്കാരിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ ആദരവ്
Sunday, April 13, 2025 1:06 AM IST
പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ സ്ലീവാ മെഡിസിറ്റിക്കു സര്‍ക്കാരിന്റെ അന്താരാഷ്ട്ര ക്ലീന്‍ കേരള കോണ്‍ക്ലേവ് ‘വൃത്തി 2025’ല്‍ ആദരവ് ലഭിച്ചു.
കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയി ഇളമണില്നിന്നും മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മമ്പള്ളിക്കളം, എന്‍ജിനിയറിംഗ് വിഭാഗം മാനേജര്‍ ഡോ.പോളി തോമസ് എന്നിവര്‍ ചേര്‍ന്നു പ്രശസ്തിപത്രവും ട്രോഫിയും ഏറ്റുവാങ്ങി.
പരിസ്ഥിതി ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിനു സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ഒന്നാം സ്ഥാനവും മികച്ച പരിസ്ഥിതി, ഊര്‍ജ, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനവും മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു.