ടാല്‍റോപ്പ് വില്ലേജ് പാര്‍ക്ക് ചെമ്മരുതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Thursday, April 17, 2025 12:40 AM IST
വര്‍ക്കല: കേരളീയ ഗ്രാമങ്ങളിലേക്ക് നൂതന ടെക്നോളജിയും സംരംഭങ്ങളും എത്തിക്കുന്ന ടാല്‍റോപിന്റെ വില്ലേജ് പാര്‍ക്ക് വര്‍ക്കല നിയോജക മണ്ഡലത്തിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം നിര്‍വഹിച്ചു. വി. ജോയി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ടാല്‍റോപ് കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ സഫീര്‍ നജുമുദീന് പ്രൊജക്ട് പ്രസന്റേഷന് നിര്‍വഹിച്ചു. ‘സിലിക്കണ്‍ വാലി മോഡല്‍ ചെമ്മരുതി’പ്രോജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. പ്രോജക്ടിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണറായ ജലാലുദീന്‍, കണ്‍സ്ട്രക്ഷന്‍ പാര്‍ട്ണറായ ഐഫ്യുഎക്സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.