കേരള സ്റ്റാര്‍ട്ടപ്പിന് ഒരു കോടിയുടെ ധനസഹായം
Thursday, April 17, 2025 11:00 PM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മിത ബുദ്ധി, കംപ്യൂട്ടര്‍ വിഷന്‍ എന്നീ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡോക്കര്‍ വിഷന്‍ ഒരു കോടി രൂപയുടെ ധനസഹായം ലഭിച്ചു.
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഉഷസ് പദ്ധതിയില്‍ ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാരിടൈം സ്റ്റാര്‍ട്ടപ്പ് പ്രോജക്ടിലൂടെയാണു ധനസഹായം ലഭിച്ചത്.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ധനസഹായത്തിന്റെ ചെക്ക് ഡോക്കര്‍ വിഷന്‍ സിഇഒ പ്രജിത് നായര്‍ക്കു കൈമാറി.