തെനാലി ഡബിൾ ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ
Sunday, April 13, 2025 1:06 AM IST
തിരുവനന്തപുരം: ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങളിൽ ഇന്ത്യയിലെ മുൻനിരയിലുള്ള തെനാലി ഡബിൾ ഹോഴ്സ് ഗ്രൂപ്പ്, മില്ലറ്റ് അധിഷ്ഠിത പുതിയ ഉത്പന്ന ശ്രേണിയായ മില്ലറ്റ് മാർവൽസ് വിപണിയിൽ അവതരിപ്പിച്ചു.
ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി ഗാരുവാണ് പുതിയ സംരംഭം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ആരോഗ്യസൗഹൃദ ഭക്ഷണശീലങ്ങൾ പാലിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ ശ്രേണിയിൽ, ധാന്യങ്ങൾ, നൂഡിൽസ്, കുക്കികൾ, റെഡി-ടു-കുക്ക് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന 18 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുന്നത്. 95 രൂപ തുടക്കവിലയിലാണ് ഓരോ യൂണിറ്റും ലഭ്യമാകുന്നത്.