മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ വിപണിയിൽ
Thursday, April 17, 2025 11:00 PM IST
കൊച്ചി: മോട്ടോറോളയുടെ എഡ്ജ് 60 ലൈനപ്പിൽ ആദ്യ സ്മാർട്ഫോണായ മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ വിപണിയിലിറക്കി.
മികച്ച 96.3 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, സൈഡുകളിൽ 45 ഡിഗ്രി കർവ്, പിഒഎൽഇഡി ഡിസ്പ്ലേ, 4500 നിറ്റിന്റെ പീക് ബ്രൈറ്റ്നെസ്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ കെയർ, ഡിസ്പ്ലേ ബ്രൈറ്റ്നസ് ക്രമീകരിച്ച് സ്ക്രീൻ ഫ്ലിക്കർ കുറയ്ക്കുന്ന ഡിസി ഡിമ്മിംഗ്, മികച്ച ഡ്രോപ്പ്, സ്ക്രാച്ച് പ്രതിരോധ പ്രകടനം ഉറപ്പാക്കുന്ന കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ തുടങ്ങിയവ പുതിയ മോഡലിന്റെ പ്രത്യകതകളാണ്. 20,999 രൂപയാണ് പ്രാരംഭ വില.