ക്യാംറി ഐസ്ക്രീമിന് അവാര്‍ഡ്
Friday, April 11, 2025 1:06 AM IST
കൊച്ചി: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള അവാര്‍ഡ് ക്യാംറി ഐസ്ക്രീമിന്റെ ചേലാമറ്റം ഫാക്ടറി കരസ്ഥമാക്കി.
സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയില്‍നിന്ന് ക്യാംറി ഐസ്ക്രീം ഡയറക്ടര്‍ സ്റ്റീഫന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.