ജോസ്കോ ജ്വല്ലേഴ്സിന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനം ഇന്ന്
Saturday, April 12, 2025 12:17 AM IST
കൊച്ചി: ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് സിനിമാതാരം മഹിമ നമ്പ്യാർ ഉദ്ഘാടനം നിർവഹിക്കും.
വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അത്യാകർഷകമായ കളക്ഷനുകളും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കൾക്കായി കൊച്ചിയിലെ നവീകരിച്ച എംജി റോഡിലുള്ള ഷോറൂമിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ ടോണി ജോസ് അറിയിച്ചു.
ഇന്ന് പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണവിലയിൽ നിന്ന് ഗ്രാമിന് 100 രൂപ കുറച്ച് പർച്ചേസ് ചെയ്യുവാനുള്ള അവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ പകുതി വില മാത്രം നൽകി മികച്ച ലാഭത്തിൽ ആഭരണങ്ങൾ സ്വന്തമാക്കുവാനും അവസരം.
ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്ന ആദ്യ 200 കസ്റ്റമേഴ്സിന് സ്പെഷൽ ഗിഫ്റ്റുകൾ സ്വന്തമാക്കാം.
ഇന്നു മുതൽ 19 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് ദിവസേനയുള്ള നറുക്കെടുപ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് ഗ്രാം സ്വർണനാണയം വീതവും സമ്മാനമായി ലഭിക്കുന്നു.