മൂവാറ്റുപുഴ അര്‍ബന്‍ സഹ. ബാങ്കിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
Thursday, October 17, 2024 11:29 PM IST
കൊച്ചി: മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷൈനി സുനില്‍ നിര്‍വഹിക്കും.
ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബാങ്ക് ചെയര്മാന് എ.എ. അന്‍ഷാദ് അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും സോളാര്‍ വായ്പാ വിതരണ ഉദ്ഘാടനം പി.ആര്. മുരളീധരനും ഇലക്ട്രിക് വാഹന വായ്പാ വിതരണ ഉദ്ഘാടനം സി.കെ. സോമനും നിര്‍വഹിക്കും.