സിയാൽ വാർഷിക പൊതുയോഗം
Thursday, September 26, 2024 11:44 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കന്പനി(സിയാൽ) ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം ചേർന്നു.
ഓൺലൈനായി നടന്ന യോഗത്തിൽ സിയാൽ ഡയറക്ടർമാരായ മന്ത്രിമാർ പി. രാജീവ്, കെ. രാജൻ, എംഡി എസ്. സുഹാസ് എന്നിവരും മറ്റു ഡയറക്ടർമാരും പങ്കെടുത്തു.
2023-24ലെ സിയാലിന്റെ വരവുചെലവ് കണക്കുകൾക്കും മറ്റ് ഡയറക്ടർ ബോർഡ് തീരുമാനങ്ങൾക്കും വാർഷിക പൊതുയോഗം അംഗീകാരം നൽകി.
ചടങ്ങിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ച അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാസംവിധാനത്തിന്റെയും അന്താരാഷ്ട്ര ടെർമിനലിലെ പുതുക്കി നിർമിച്ച എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.