കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോൺക്ലേവ് മേയ് 5ന് കോഴിക്കോട്
Saturday, April 19, 2025 9:21 PM IST
കോഴിക്കോട്: കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാൻ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന Business Conclave “The SECRETS behind Generational WEALTH – The POWER of FAMILY BUSINESS” മേയ് 5, 2025-ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നീണ്ടുനിൽക്കുന്ന ഈ ഒരു ദിന പരിപാടി, പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികൾ തുറന്ന് കാണിക്കും.
“കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാൻ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവർത്തന രീതി കൂടി പകർന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ITCC ബിസിനസ് കോൺക്ലേവ് വെളിപ്പെടുത്തുന്നത്.” എന്ന ഐടിസിസി ചെയർമാൻ അബ്ദുൽ കരീം പഴേരിയൽ പറഞ്ഞു:
വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരും ഈ ബിസിനസ് conclave ൽ സംസാരിക്കും.
മോഹൻജി – ആഗോള മനുഷ്യസേവകൻ
സന്തോഷ് ബാബു – മാനേജ്മെന്റ് ചിന്തകനും സംസ്കാര വിദഗ്ധനും
മധു ഭാസ്കരൻ – ബിസിനസ് തന്ത്രജ്ഞനും കോച്ചും
വി.കെ. മാധവ് മോഹൻ – മെന്ററും വളർച്ചാ വിദഗ്ധനും
സാഹല പ്രവീൻ – പ്രചോദനാത്മക പരിശീലകൻ
സി.എസ്. അഷീക്ക് എ.എം. – കോർപ്പറേറ്റ് കൺസൾട്ടന്റ്
സുരേഷ് കുമാർ – ഡിജിറ്റൽ ലെഗസി ആർകിടെക്റ്റ്
Business conclave ൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
☛ ബിസിനസ് പൈതൃക സംരക്ഷണം
☛ തലമുറമാറ്റത്തിനുള്ള തന്ത്രങ്ങൾ
☛ ബിസിനസ്സിൽ നീതിയും മൂല്യങ്ങളും
☛ സാങ്കേതിക വിദ്യയുടെ ഊർജ്ജം
☛ ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും
☛ യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകൾ – ബിസിനസ് ലീഡർഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട്
പരിപാടി, പങ്കെടുത്തവർക്ക് പ്രചോദനവും പ്രായോഗികമായ വഴികാട്ടിയും നൽകുന്ന ഒരു അപൂർവ അവസരമാകും. കുടുംബ വ്യവസായം സുസ്ഥിരവും ദീർഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാൻ സഹായകമായ ഈ Business conclave ലേക്ക്, വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവർ എന്നിവർക്ക് പ്രയോജനപ്പെടും.
പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ
വിളിക്കൂ: 75929 15555 / 92495 11111
ഇമെയിൽ: [email protected]
ഓൺലൈൻ രജിസ്ട്രേഷൻ: www.indotransworld.org