തൃ​​​ശൂ​​​ർ: ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​നു​​​മാ​​​യി കെ​​​എ​​​സ്എ​​​ഫ്ഇ ബി​​​സി​​​ന​​​സ് പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു. ആ​​​ദ്യ ബാ​​​ച്ചി​​​ലെ 340 പേ​​​ർ​​​ക്ക് നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി ഇ​​​ന്നു​​​മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

ഉ​​​ച്ച​​​യ്ക്ക് 12ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ഡോ. ​​​കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബി​​​സി​​​ന​​​സ് പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റും. ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ, കേ​​​ര​​​ള ലേ​​​ബ​​​ർ ആ​​​ൻ​​​ഡ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​ൻ. ഗോ​​​പി​​​നാ​​​ഥ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


സ​​​മൂ​​​ഹ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ അ​​​വ​​​രു​​​ടെ പ​​​ടി​​​വാ​​​തി​​​ൽ​​​ക്ക​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​വി​​​ധ​​​ത്തി​​​ൽ വി​​​പ​​​ണ​​​ന, സേ​​​വ​​​ന​​​രം​​​ഗ​​​ത്തു പു​​​തി​​​യ അ​​​ധ്യാ​​​യ​​​മാ​​​ണ് ഇ​​​തു​​​വ​​​ഴി തു​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ള​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത്ത​​​ന്നെ തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ​​​ന​​​യ​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.