കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 29ന്
Tuesday, August 27, 2024 1:35 AM IST
തിരുവനന്തപുരം: നൂതന സംരംഭങ്ങള്‍ക്കു കുതിപ്പേകാന്‍ കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ഈ മാസം 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കും.
കേരള ഫിനാന്‍ഷല്‍ കോര്പറേഷന് സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024 എന്ന പരിപാടി 29നു തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണു സംഘടിപ്പിക്കുന്നത്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെഎഫ്സി ചെയര്മാന് സഞ്ജയ് കൗള്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും.