പേടിഎം സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്: ഓഹരി വില താഴ്ന്നു
Tuesday, August 27, 2024 1:35 AM IST
മുംബൈ: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പേടിഎം സിഇഒ വിജയ് ശേഖർ ശർമക്കും മറ്റ് ബോർഡ് അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് പേടിഎമ്മിന്റെ ഓഹരി വില താഴ്ന്നു.
എൻഎസ്ഇയിൽ 8.88 ശതമാനം ഇടിഞ്ഞ് 505.55 നിലവാരത്തിലെത്തി. 2021 നവംബറിൽ ഐപിഒ ഇഷ്യു ചെയ്തപ്പോൾ തെറ്റായ വസ്തുതകൾ നൽകിയെന്നാണ് പ്രധാന ആരോപണം.
പ്രൊമോട്ടർ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയതെന്ന് മണി കണ്ട്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു. പേടിഎം പേയ്മെന്റ് ബാങ്കിനെക്കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ നോട്ടീസ്.