എസ്ബിഐയിൽ എസ്എംഇ ഡിജിറ്റൽ ബിസിനസ് ലോൺ
Wednesday, June 12, 2024 12:19 AM IST
കൊച്ചി: ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പാ മേഖലയിൽ എസ്ബിഐ എസ്എംഇ ഡിജിറ്റൽ ബിസിനസ് ലോൺ അവതരിപ്പിച്ചു.
45 മിനിറ്റിനകം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു ഡിജിറ്റല്‍ വായ്പകള്‍ അംഗീകരിച്ചു നൽകുന്നതാണ് പദ്ധതി.
50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സ്റ്റേറ്റ്മെന്റിന്റെ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.