സിഎസ്ആര്‍ സംരംഭം: ഐഡിബിഐ ബാങ്ക്- ആര്‍സിസി ധാരണ
Monday, April 21, 2025 2:02 AM IST
കൊച്ചി: മെച്ചപ്പെടുത്തിയ കാന്‍സര്‍ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമായി ഐഡിബിഐ ബാങ്കും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററും (ആര്‍സിസി) ധാരണയില്‍. ഐഡിബിഐ ബാങ്ക് കൊച്ചി സോണിലെ സിജിഎം രാജേഷ് മോഹന്‍ ഝാ, ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ എന്നിവര്‍ ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജയകുമാര്‍ എസ്. പിള്ളയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു.
ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.സജീദ്, ഐഡിബിഐ ബാങ്ക് കൊച്ചി സോണിലെ ജിഎം ഷിജു വര്‍ഗീസ്, ഐഡിബിഐ ബാങ്ക്, ആര്‍സിസി എന്നിവിടങ്ങളിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.