ലുലു ചോക്ലേറ്റ് ഫെസ്റ്റ് രണ്ടു വരെ
Monday, May 27, 2024 10:30 PM IST
കൊച്ചി: ലോകോത്തര ചോക്ലേറ്റുകളും വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് വിഭവങ്ങളും അണിനിരത്തിയുള്ള ലുലു ചോക്ലേറ്റ് ഫെസ്റ്റ് ജൂണ്‍ രണ്ടിന് സമാപിക്കും.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവയടക്കം സ്വാദിഷ്ഠമായ വിഭവങ്ങളാണ് ഫെസ്റ്റിലുള്ളത്. നടി മിര്‍ണ മേനോന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
നെസ്ലെ, ഫെറേറോ റോച്ചര്‍, ഹെര്‍ഷീ എന്നിവരുമായി സഹകരിച്ച് ഗാലക്സിയും സ്നിക്കേഴ്സും അവതരിപ്പിക്കുന്ന ലുലു ചോക്കോ ഫെസ്റ്റില്‍ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചുകളടക്കം നിരവധി മധുര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ ഓഫറുകളുമുണ്ട്.
കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡിജിഎം ജോ പൈനാടത്ത്, ഡിജിഎം ആര്. രാജീവ്, ബയിംഗ് മാനേജര്‍ സന്തോഷ് കുമാര്‍, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, സനജ് ബാലകൃഷ്ണന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.