ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ എട്ടു മുതല്‍
Friday, May 3, 2024 4:01 AM IST
കൊച്ചി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന(ഐപിഒ) എട്ടു മുതല്‍ പത്തു വരെ നടക്കും.
1,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 300 രൂപ മുതല്‍ 315 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 47 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 47ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.