ജിയോജിത്തിന് 149 കോടി രൂപ അറ്റാദായം
Wednesday, May 1, 2024 2:08 AM IST
കൊച്ചി: ജിയോജിത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷം 624 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷത്തെ 448 കോടി രൂപയില്‍നിന്ന് 39 ശതമാനം വര്ധനയാണുണ്ടായിരിക്കു ന്നത്.
നികുതിക്കു മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 119 കോടിയില്‍നിന്ന് 61 ശതമാനം വര്‍ധിച്ച് 192 കോടി രൂപയായി.
അറ്റാദായം 101 കോടി രൂപ ആയിരുന്നത് 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായി.
2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ജിയോജിത്തിനു നിലവില്‍ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000 കോടി രൂപയാണെന്ന് അധികൃതർ പറഞ്ഞു.