സച്ചിന് ഹാഫെലെ ബ്രാന്‍ഡ് അംബാസഡർ
Monday, April 29, 2024 12:39 AM IST
കൊച്ചി: ഇന്റീരിയര്‍ സൊലൂഷന്‍സ് വിഭാഗത്തിലെ ആഗോള തലവനായ ഹാഫെലെ തങ്ങളുടെ ഇന്ത്യന്‍ സബ്സിഡിയറിയുടെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു. ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍, ‘മാക്സിമൈസിംഗ് ദി വാല്യൂ ഓഫ് സ്പേസ്’ എന്ന ബ്രാന്‍ഡിന്റെ ഉദ്ദേശ്യം വര്‍ധിപ്പിക്കുന്നതിന് സച്ചിന് ഹാഫെലെയുമായി അടുത്ത് സഹകരിക്കും.
ഹാഫെലെ ഗ്ലോബല്‍ നെറ്റ്വർക്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയായ ഹാഫെലെ ഇന്ത്യ 2003 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഹോം അപ്ലയന്‍സസ്, ഇന്റീരിയര്‍ ലൈറ്റിംഗ്, വാട്ടര്‍ സൊലൂഷന്‍സ്, സര്‍ഫേസുകള്‍ എന്നീ സിനര്‍ജൈസ്ഡ് ഉത്പന്ന വിഭാഗങ്ങളിലും കമ്പനിക്ക് ഇന്ത്യയ്ക്കകത്തു ശക്തമായ സാന്നിധ്യമുണ്ട്. കേരളത്തില്‍ കൊച്ചിയിലെ സ്വന്തം ഓഫീസില്‍ നിന്നാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്.