എച്ച്ഡിഎഫ്സി ലൈഫും പിഎഫ്പിഡിഎലും കോർപ്പറേറ്റ് പങ്കാളിത്തത്തിൽ
Sunday, April 28, 2024 12:54 AM IST
തിരുവനന്തപുരം: എച്ച്ഡിഎഫ്സി ലൈഫും പിയർലെസ് ഫിനാൻഷ്യൽ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡും(പിഎഫ്പിഡിഎൽ) കോർപറേറ്റ് ഏജൻസി ടൈ-അപ്പിൽ.
എച്ച്ഡിഎഫ്സി ലൈഫിന്റെ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ ഈ പങ്കാളിത്തം പിഎഫ്പിഡിഎല്ലിനെ പ്രാപ്തമാക്കും. ഈ ബന്ധത്തിലൂടെ പിഎഫ്പിഡിഎൽ ഉപഭോക്താക്കൾക്ക് സാന്പത്തിക പരിരക്ഷ നൽകും.
കന്പനി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ, ഫിസിക്കൽ പ്ലാറ്റ്ഫോമുകൾ നൽകുകയും അതുവഴി അവരുടെ ഇഷ്ടപ്പെട്ട സേവന രീതി തെരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
കുടുംബങ്ങളെ സാന്പത്തികമായി സുരക്ഷിതമാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ എച്ച്ഡിഎഫ്സി ലൈഫുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നു പിഎഫ്പിഡിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സത്യകി ഭട്ടാചാര്യ പറഞ്ഞു.