സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Friday, April 26, 2024 11:40 PM IST
കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാര്ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്ഷം 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്വര്ഷം ഇത് 547 കോടി രൂപയായിരുന്നു. ഇക്കാലയളവില് ബാങ്കിന്റെ പ്രവര്ത്തനലാഭം പത്തു ശതമാനം വര്ധിച്ച് 780 കോടി രൂപയായി.
അറ്റപലിശ വരുമാനം കഴിഞ്ഞ സാമ്പത്തികവര്ഷത്തില് 11 ശതമാനം വര്ധിച്ച് 1476 കോടി രൂപയിലെത്തി. പലിശയിതര വരുമാനത്തില് 85 ശതമാനം വളര്ച്ചയാണു കൈവരിച്ചത്. 2024 മാര്ച്ച് 31ലെ അറ്റ നിഷ്ക്രിയ ആസ്തികള് 0.51 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തികവര്ഷത്തിന്റെ നാലാം പാദത്തിൽ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവര്ത്തനലാഭവും കൈവരിച്ചു.