മും​​​ബൈ: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ൻ​​​ഡി​​​ഗോ 30 എ350-900 ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങും. 70 വി​​​മാ​​​ന​​​ങ്ങ​​​ൾ​​​കൂ​​​ടി വാ​​​ങ്ങാ​​​നു​​​ള്ള സാ​​​ധ്യ​​​ത നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ണ് ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ നീ​​​ക്കം.

നി​​​ല​​​വി​​​ൽ 350 നാ​​​രോ-​​​ബോ​​​ഡി വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ൻ​​​ഡി​​​ഗോ​​​യ്ക്കു​​​ള്ള​​​ത്. ട​​​ർ​​​ക്കി​​​ഷ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ൽ​​​നി​​​ന്നു പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത ര​​​ണ്ട് ബോ​​​യിം​​​ഗ് 777 വൈ​​​ഡ്-​​​ബോ​​​ഡി വി​​​മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്.

2027ഓ​​​ടെ പു​​​തി​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റോ​​​ൾ​​​സ് റോ​​​യ്സി​​​ന്‍റെ ട്രെ​​​ന്‍റ് എ​​​ക്സ്ഡ​​​ബ്ല്യു​​ബി എ​​​ൻ​​​ജി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ. വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഉ​​​ൾ​​​പ്പെ​​​ടെ ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ൻ​​​ഡി​​​ഗോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. പു​​​തി​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​ദേ​​​ശ സ​​​ർ​​​വീ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.


നി​​​ല​​​വി​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ മാ​​​ത്ര​​​മാ​​​ണ് എ350 ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി. വി​​​സ്താ​​​ര​​​യ്ക്കും വൈ​​​ഡ്-​​​ബോ​​​ഡി വി​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. സ്പൈ​​​സ് ജെ​​​റ്റ് കു​​​റ​​​ച്ച് വി​​​മാ​​​ന​​​ങ്ങ​​​ൾ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.