പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
Tuesday, April 23, 2024 12:45 AM IST
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സംയോജിത സോളാര്‍ സെല്‍, സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കളായ പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ സമര്‍പ്പിച്ചു.
1500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 2.82 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.