യൂറോപ്യൻ തീർഥാടനയാത്ര: സഹയാത്രികനായി സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്
Friday, January 26, 2024 5:02 AM IST
കണ്ണൂർ: യൂറോപ്പിന്റെയും ലോക ക്രൈസ്തവികതയുടെയും ഇഴപിരിഞ്ഞു കിടക്കുന്ന ചരിത്രം നേരിൽക്കണ്ട് അനുഭവിക്കാനും വിശുദ്ധനാടുകളിൽനിന്ന് അനുഗ്രഹങ്ങൾ തേടാനും എപ്പോഴും വിശ്വസ്തവും സുരക്ഷിതവുമായ അവസരമൊരുക്കുകയാണ് സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.
റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയെ നേരിൽ കാണാനുള്ള പേപ്പൽ ഓഡിയൻസിന്റെ ഭാഗമായി പരിശുദ്ധ പിതാവിന്റെ അനുഗ്രഹങ്ങൾ നേടാനും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബസിലിക്കയും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയും സന്ദർശിക്കാനും ഈ യാത്രയിലൂടെ കഴിയും.
പരിശുദ്ധ കന്യകാമറിയം ഒന്നിലേറെ തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫ്രാൻസിലെ ലൂർദ് മാതാവിന്റെ പള്ളിയും വിശുദ്ധ യാക്കോബ് ശ്ലീഹാ സ്ഥാപിച്ചതും ശില്പങ്ങൾ, പെയിന്റിംഗുകൾ, വിശ്വാസപരമായ പുരാവസ്തുക്കൾ എന്നിവയാൽ സ്പെയിനിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ അവർ ലേഡി ഓഫ് ദ പില്ലർ കത്തീഡ്രൽ ബസിലിക്കയും ഈ വിശുദ്ധയാത്രയുടെ ഭാഗമാണ്. വിശുദ്ധ അമ്മ ത്രേസ്യയുടെ നാടായ ആവില സന്ദർശിക്കാനുള്ള അവസരവുമുണ്ട്.
സ്പെയിനിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ മാഡ്രിഡ്, ചരിത്രമുറങ്ങുന്ന വത്തിക്കാൻ മ്യൂസിയം, സിസ്റ്റൈൻ ചാപ്പൽ, ആൽപ്സ് പർവതത്തിലേക്കുള്ള കേബിൾ കാർ യാത്ര, ട്യൂലിപ് ഗാർഡൻ, ഈഫൽ ടവർ തുടങ്ങിയവയും സന്ദർശിച്ച് മടങ്ങിയെത്തുന്ന 15 ദിവസം നീളുന്ന യാത്ര ഏപ്രിൽ ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ പുറപ്പെടുന്നു. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8304000999.