ലുലു ഓണ്‍ സെയിലിന് ഇന്നു തുടക്കം
Wednesday, January 3, 2024 10:55 PM IST
കൊച്ചി: പകുതി വിലയ്ക്ക് വിവിധ ഉത്പന്നങ്ങളുമായി ലുലു ഓണ്‍ സെയിലിന് ഇന്നു തുടക്കം. നടന്മാരായ സിദ്ദിഖും വിജയ് ബാബുവും ചേര്‍ന്ന് ലുലു ഓണ്‍ സെയിൽ വിളംബരം പെരുമ്പറ മുഴക്കി ജനങ്ങളെ അറിയിച്ചു.
ഞായറാഴ്ച വരെ രാവിലെ എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ ലുലു സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ആറു മുതല്‍ ഓഫര്‍ അവസാനിക്കുന്ന എട്ടിന് പുലര്‍ച്ചെ രണ്ടു വരെ നോണ്‍ സ്റ്റോപ്പ് 41 മണിക്കൂര്‍ ഷോപ്പിംഗും ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ് വഴിയും http://www.luluhypermarket.in ഓഫറുകള്‍ ലഭ്യമാണ്. ഫണ്‍ടൂറയിലും മികച്ച ഓഫറുകള്‍ കാത്തിരിക്കുന്നുണ്ട്.