കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണു വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 5,890 രൂ​​​പ​​​യും പ​​​വ​​​ന് 47,120 രൂ​​​പ​​​യു​​​മാ​​​യി.

ഈ ​​​വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ 14 ത​​​വ​​​ണ​​​യാ​​​ണ് സ്വ​​​ര്‍​ണ​​​വി​​​ല​​​ റി​​​ക്കാ​​​ര്‍​ഡ് ഭേ​​​ദി​​​ച്ച​​​ത്. 2020 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ലെ റി​​​ക്കാ​​​ര്‍​ഡ് വി​​​ല​​​യാ​​​യ ഗ്രാ​​​മി​​​ന് 5,250 രൂ​​പ​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും ജ​​​നു​​​വ​​​രി 24 ന് ​​​ത​​​ക​​​ര്‍​ത്താ​​​യി​​​രു​​​ന്നു സ്വ​​​ര്‍​ണ​​​വി​​​ല ആ​​​ദ്യ റി​​​ക്കാ​​​ര്‍​ഡി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. ഗ്രാ​​​മി​​​ന് 825 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 6,600 രൂ​​​പ​​​യു​​​ടെ​​​യും വ്യ​​​ത്യാ​​​സ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 5,060 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ വി​​​ല. ഇ​​​ന്ന​​​ലെ അ​​​ത് ഗ്രാ​​​മി​​​ന് 5,890 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. ഗ്രാ​​​മി​​​ന് 830 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 6,640 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ സ്വ​​​ര്‍​ണ​​​ത്തി​​​ന് കാ​​​ല്‍ ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​വു​​​ണ്ടാ​​​യി.


2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഗ്രാ​​​മി​​​ന് 2,645 രൂ​​​പ​​​യും പ​​​വ​​​ന് 21,160 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. ഇ​​​ന്ന​​​ലെ സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡാ​​​യി ഗ്രാ​​​മി​​​ന് 5,890 രൂ​​​പ​​​യും പ​​​വ​​​ന് 47,120 രൂ​​​പ​​​യു​​​മാ​​​യി​​​ട്ടാ​​​ണു വി​​​ല്പ​​​ന ന​​​ട​​​ന്ന​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഗ്രാ​​​മി​​​ന് 3205 രൂ​​​പ​​​യും പ​​​വ​​​ന് 25,640 രൂ​​​പ​​​യും വ​​​ര്‍​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. പു​​​തു​​​വ​​​ര്‍​ഷ​​​ത്തി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല മു​​​ന്നോ​​​ട്ടു കു​​​തി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​പ​​​ണി ന​​​ല്‍​കു​​​ന്ന സൂ​​​ച​​​ന.