അൽ മുക്താദിർ ജ്വല്ലറി സമ്മാനപദ്ധതി നറുക്കെടുപ്പ് നാളെ
Wednesday, December 27, 2023 12:44 AM IST
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറിയുടെ ഇരട്ടി സ്വർണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകുന്നേരം 4.30ന് അൽ മുക്താദിർ ജ്വല്ലറി കൊച്ചി ഇടപ്പള്ളി ഷോറൂമിൽ നടക്കും.
എ.എം. ആരിഫ് എംപി ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യാതിഥിയായിരിക്കും.
ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിനു സ്വർണം ലഭിക്കും. രണ്ടാം സമ്മാനം, വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതിയും മൂന്നാം സമ്മാനം വാങ്ങുന്നതിന്റെ 25% സ്വർണാഭരണവും ലഭിക്കും.
ഇന്നുവരെ ഓഫറായി എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയില്ലാതെ സ്വർണം വാങ്ങാനാകും. ഫോൺ- 8111955 916, 9072222112, 9539999697.