സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്മെന്റ്: മുഖ്യമന്ത്രി
Friday, December 22, 2023 12:16 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് മികച്ചതാണെന്നും തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിനു മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2016നു ശേഷം ആഭ്യന്തര വളർച്ചാ നിരക്ക് എട്ടു ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
തനതു വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉത്പാദനത്തിൽ ഇരട്ടി വർധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.