തൃ​​​ശൂ​​​ർ: പ്രൈ​​​വ​​​റ്റ് ബാ​​​ങ്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 65-ാമ​​​ത് സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​വും 17ന് തൃ​​​ശൂ​​​ർ ഡി​​​ബി​​​സി​​​എ​​​ൽ​​​സി ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​സ്ഥാ​​​ന​​​ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ. ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി മി​​​ക​​​ച്ച ജി​​​ല്ല​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തും. വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 15 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​​​യും ന​​​ല്ല പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച താ​​​ലൂ​​​ക്കു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ എ​​​ൻ​​​ഡോ​​​വ്‌​​​മെ​​​ന്‍റു​​​ക​​​ൾ കൗ​​​ൺ​​​സി​​​ല​​​ർ വി​​​നോ​​​ദ് പൊ​​​ള്ളാ​​​ഞ്ചേ​​​രി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യും.


ബി​​​സി​​​ന​​​സ് മീ​​​റ്റിം​​​ഗ്, സം​​​ഘ​​​ട​​​ന​​​യി​​​ലെ സാ​​​ഹി​​​ത്യ-​​​സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ. ജോ​​​സ്, കെ.​​​കെ. ഗോ​​​പു, ജ​​​യ​​​ച​​​ന്ദ്ര​​​ൻ മ​​​റ്റ​​​പ്പ​​​ള്ളി, ഷാ​​​ജു പു​​​ളി​​​ക്ക​​​ൻ, പി.​​​വി. ഷാ​​​ജി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.