വയോജനങ്ങൾക്കായി പദ്ധതിയുമായി ആസ്റ്റർ ഗ്രൂപ്പ്
Tuesday, December 12, 2023 12:42 AM IST
തിരുവനന്തപുരം: സ്ഥാപകദിനത്തിൽ വയോജനങ്ങൾക്കായി ബൃഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ.
രാജ്യത്തെ പത്ത് വൃദ്ധസദനങ്ങളിലെ 1000 മുതിർന്ന പൗരന്മാരെ ദത്തെടുക്കുന്ന ’കെയർ ഫോർ എൽഡേർലി’ പദ്ധതിക്ക് തുടക്കമായി. ഈ വർഷം കെയർ ഫോർ എൽഡേർലി പദ്ധതിയിലൂടെ പ്രത്യേക പരിശീലനം ലഭിച്ച ജെറിയാട്രിക് നഴ്സുമാരിലൂടെ വൃദ്ധ സദനങ്ങളിൽ കഴിയുന്ന 1000 വയോജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഗ്രൂപ്പിനു കീഴിലുള്ള ആശുപത്രികൾ വഴിയാണ് അതത് പ്രദേശങ്ങളിലെ വൃദ്ധ സദനങ്ങൾ കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.