‘ജ്വല്‍സ് ഓഫ് മെറാള്‍ഡ’ എക്സിബിഷന് ആരംഭിച്ചു
Thursday, December 7, 2023 1:02 AM IST
കൊച്ചി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ മെറാള്‍ഡ ജ്വല്ലറിയുടെ ‘ജ്വല്‍സ് ഓഫ് മെറാള്‍ഡ’ ബ്രൈഡല്‍ ലൈഫ്സ്റ്റൈല്‍ ആഭരണ പ്രമോയും എക്സിബിഷനും ആരംഭിച്ചു.
ജനുവരി അഞ്ചുവരെ നീളുന്ന പ്രമോ ആന്‍ഡ് എക്സിബിഷനില്‍ ഗോള്‍ഡ്, ഡയമണ്ട്, പോള്‍ക്കി, രത്നാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ബ്രൈഡല്‍ ലൈഫ്സ്റ്റൈല്‍ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്‍ 40 ശതമാനം വരെ വിലക്കുറവിലും ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ 20 ശതമാനം വരെ വിലക്കുറവിലുമാണ് എക്സിബിഷനില്‍ എത്തുന്നതെന്നും 50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ പര്‍ച്ചേസിലും ഒരു സ്വര്‍ണനാണയം സമ്മാനമായും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. മെറാള്‍ഡയുടെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മംഗളൂരു ഷോറൂമുകളിലാണ് എക്സ്ബിഷന് നടക്കുന്നത്.