ഭുവനേശ്വറിൽ പത്ത് ബംഗ്ലാദേശുകാർ പിടിയിൽ
Monday, March 10, 2025 2:26 AM IST
ഭൂവനേശ്വർ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ തുടരുകയായിരുന്ന പത്ത് ബംഗ്ലാദേശുകാർ ഭുവനേശ്വറിൽ പിടിയിൽ. ആറ് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഒരു കുട്ടിയെയുമാണ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്.
പാസ്പോർട്ടോ വിസയോ മറ്റ് രേഖകളോ ഇവരുടെ കൈവശം ഇല്ലായിരുന്നു. ഏജന്റിന്റെ സഹായത്തോടെ ആസാം അതിർത്തിവഴി ഇന്ത്യയിലെത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചു. ഏഴ് മൊബൈൽ ഫോണുകളും ബംഗ്ലാദേശ് കറൻസിയും ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.