മൂന്നു വനിതാ മാവോയിസ്റ്റുകളെ വധിച്ചു
Friday, April 25, 2025 2:33 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ മൂന്നു വനിതാ മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഛത്തീസ്ഗഡ്-തെലുങ്കാന അതിർത്തിയിലെ കരെഗുട്ട വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. യൂണിഫോം അണിഞ്ഞ മൂന്നു വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹം സുരക്ഷാസേന കണ്ടെടുത്തു.
ഈ വർഷം ഛത്തീസ്ഗഡിൽ 144 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.