പഹൽഗാമിൽ കൊല്ലപ്പെട്ടത് ഒരു വിദേശി മാത്രം
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു വിദേശി മാത്രമെന്നു കേന്ദ്രസർക്കാരിന്റെ സ്ഥിരീകരണം.
നേപ്പാൾ സ്വദേശിയാണ് കൊല്ലപ്പെട്ടത്. യുഎഇ സ്വദേശിയും കൊല്ലപ്പെട്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ട്. ഉത്തരാഖണ്ഡുകാരനെയാണ് യുഎഇ പൗരനായി കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.