ബിഎസ്എഫ് ജവാൻ പാക് കസ്റ്റഡിയിൽ
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഞ്ചാബ് അതിർത്തി മുറിച്ചുകടന്നതിനെത്തുടർന്ന് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡയിലെടുത്തു.
മനഃപൂർവമല്ലാതെ ഫിറോസ്പുർ അതിർത്തി ഭേദിച്ച 182 ബറ്റാലിയൻ കോൺസ്റ്റബിൾ പി.കെ. സിംഗിനെ മോചിപ്പിക്കാനായി ഇരുസേനകളും ചർച്ച നടത്തിവരികയാണ്. ബുധനാഴ്ചയായിരുന്നു സംഭവം.
സംഭവസമയത്ത് യൂണിഫോമിൽ ആയിരുന്ന സിംഗിന്റെ കൈയിൽ സർവീസ് റൈഫിൾ ഉണ്ടായിരുന്നു. കർഷകരെ അനുഗമിക്കവേയാണ് റേഞ്ചേഴ്സ് സിംഗിനെ ജവാനെ തടഞ്ഞത്.
എന്നാൽ, ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെന്നും ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ഫ്ലാഗ് മീറ്റിംഗ് നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.