പാക്കിസ്ഥാനെ പിന്തുണച്ച ആസാം എംഎൽഎ അറസ്റ്റിൽ
Friday, April 25, 2025 1:17 AM IST
ഗോഹട്ടി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച ആസാം എംഎൽഎ അമിനുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. എഐയുഡിഎഫ് എംഎൽഎയായ അമിനുളിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അതേസമയം, എംഎൽഎയുടേത് വ്യക്തിപരമായ നിലപാടാണെന്നും പാർട്ടിയുടേതല്ലെന്നും എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ അറിയിച്ചു. അമിനുൾ ഇസ്ലാമിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഗാവ് ജില്ലയിലെ വസതിയിൽനിന്നാണ് അമിനുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതത്.
പ്രത്യക്ഷമായോ പരോക്ഷമായോ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന സമൂഹമാധ്യമങ്ങളിലേത് ഉൾപ്പെടെ ഏതു പ്രവൃത്തിക്കെതിരേയും കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.