ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
Friday, April 25, 2025 2:33 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു.
ഹദുഡു-ബസന്ത്ഗഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ വിൽദാർ ജാൻതു അലി ഷേഖ് ആണ് വീരമൃത്യു വരിച്ചത്.
കരസേനയുടെ സ്പെഷൽ ഫോഴ്സസ് അംഗമാണ് ഷേക്ക്. 24 മണിക്കൂറിനിടെ ജമ്മു മേഖലയിൽ സുരക്ഷാസേനയും ഭീകരരുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.