വിശദാംശങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ച് കേന്ദ്രമന്ത്രിമാർ
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ധരിപ്പിച്ച് കേന്ദ്രമന്ത്രിമാർ. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർഎന്നിവരാണു രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ആണെന്നും അറിയിച്ച മന്ത്രിമാർ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾ രാഷ്ട്രപതിയെ അറിയിച്ചു.