ഗുജറാത്ത് തീരത്ത് സുരക്ഷ വർധിപ്പിച്ചു
Friday, April 25, 2025 1:17 AM IST
അഹമ്മദാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരത്ത് സുരക്ഷ വർധിപ്പിച്ചു.
ഇതുകൂടാതെ, അനേകം ഭക്തർ എത്തുന്ന സോമനാഥ ക്ഷേത്രം. ദ്വാരകാധീശ ക്ഷേത്രം, അംബാജി ക്ഷേത്രം എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. പാക്കിസ്ഥാനുമായി കടൽ, കര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണു ഗുജറാത്ത്. പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരിൽ മൂന്നു പേർ ഗുജറാത്തുകാരാണ്.