രാജസ്ഥാൻ മുൻ മന്ത്രി മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തു
Friday, April 25, 2025 2:33 AM IST
ന്യൂഡൽഹി: ജൽ ജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മന്ത്രിയുമായ മഹേഷ് ജോഷിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു.
ജയ്പുരിലെ ഓഫീസിൽ ഏഴു മണിക്കൂർ ചോദ്യംചെയ്തശേഷമാണ് ജോഷിയെ(70) ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാമത്തെ അറസ്റ്റാണിത്.