പാക് നടന്റെ സിനിമയ്ക്ക് നിരോധനം
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനി നടൻ ഫവദ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബിർ ഗുലാൽ എന്ന ഹിന്ദിസിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മേയ് ഒൻപതിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനി കലാകാരന്മാരുമായി സഹകരിക്കില്ലെന്ന നിലപാട് ഫെഡറേഷൻ ഒാഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും രണ്ട് ദിവസം മുൻപ് ആവർത്തിച്ചിരുന്നു.