പാക് പൗരന്മാർ രാജ്യം വിടണം: ഇന്ത്യ
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ കൂടുതൽ നടപടികളുമായി ഇന്ത്യ. പാക് പൗരന്മാരുടെ എല്ലാത്തരം വീസകളും റദ്ദാക്കി.
ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും വീസ കാലാവധി അവസാനിക്കുന്നതിനു മുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് പൗരന്മാർക്ക് നൽകിയിരിക്കുന്ന വീസകൾ 27 മുതൽ റദ്ദാക്കിയിരിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ വീസയിലെത്തിയവര്‍ 29നകം ഇന്ത്യ വിടണം.
ഇന്ത്യക്കാർ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം നാട്ടിൽ എത്തണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.