മുർഷിദാബാദ് കലാപം അഞ്ചുപേർകൂടി അറസ്റ്റിൽ
Friday, April 25, 2025 2:33 AM IST
കോൽക്കത്ത: വഖഫ് നിയമ ഭേദഗതിക്കെതിരേ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ മുസ്ലിം സംഘടനകളുടെ പ്രക്ഷോഭത്തിനിടെ മൂന്നു പേർ കൊല്ലപ്പെട്ടതും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയതുമായി സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള അഞ്ചു പേർകൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എ ണ്ണം 307 ആയി ഉയർന്നു.
അറസ്റ്റിലായ മുഖ്യപ്രതി സിയാവുൾ ഷേക്കിന്റെ മകൻ ഒഡീഷ പോലീസിന്റെ പിടിയിലാണ്. ഇയാളെ വിട്ടുകിട്ടാൻ പോലീസ് ശ്രമം നടത്തുന്നുണ്ട്. മുർഷിദാബാദ് ജില്ലയിലെ ഷംഷേർഗഞ്ച്, സുട്ടി, ധുലിയാൻ, ജംഗിപുർ എന്നിവിടങ്ങളിലാണ് കലാപമുണ്ടായത്.