രന്യയുടെ സ്വര്‍ണക്കടത്ത്: പ്രമുഖ രാഷ്ട്രീയനേതാവിനും പങ്ക്?
Friday, March 7, 2025 2:29 AM IST
ബംഗളൂരു: കന്നഡ നടി രന്യ റാവുവിന്റെ സ്വര്‍ണക്കടത്തില്‍ പ്രമുഖ രാഷ് ട്രീയ നേതാവിനും പങ്കെന്നു റിപ്പോര്‍ട്ട്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സ്വര്‍ണക്കടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് രന്യ റാവുവിനെ 14.2 കിലോ സ്വര്‍ണവുമായി കെംപഗൗഡ വിമാനത്താവളത്തില്‍ ഡിആര്‍ഐ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലും 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടിരൂപയും കണ്ടെടുത്തിരുന്നു.
കടത്തുന്ന ഓരോ കിലോ സ്വര്‍ണത്തിനും നടിക്ക് ഒരു ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം രന്യ മുപ്പതു പ്രാവശ്യം ദുബായിലേക്കു യാത്ര ചെയ്തിരുന്നു. പ്രത്യേകം തയാറാക്കിയ ജാക്കറ്റുകളും ബെല്റ്റുമാണു സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചിരുന്നത്.